Latest NewsKeralaNewsIndia

സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍; പോപ്പുലര്‍ ഫ്രണ്ട്‌ നിരോധന ഉത്തരവില്‍ കേരളത്തിലെ കൊലപാതകവും കൈവെട്ട് കേസും

ന്യൂഡൽഹി: കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഒപ്പം കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയ കേസും ഉത്തരവിൽ പ്രതിപാദിക്കുന്നുണ്ട്. സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍ തുടങ്ങി കേരളത്തിൽ നടന്ന കൊലപാതകങ്ങളും കേന്ദ്ര സർക്കാർ ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കേരളത്തിലെ കൊലപാതക കേസുകള്‍ അടക്കം ഉത്തരവില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും, മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിന്‍ വധത്തെക്കുറിച്ചും നിരോധന ഉത്തരവില്‍ പരാമര്‍ശമുണ്ട്. ഒപ്പം ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ കുറിച്ചും പറയുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കം അടച്ചുപൂട്ടുന്ന നടപടികളിലേക്ക് പോലീസും കേന്ദ്ര ഏജന്‍സികളും കടക്കും. നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക് ആണ് നിരോധിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. യു.പി, കർണാടക, ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button