ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി നോക്കിയ. ഇത്തവണ നോക്കിയയുടെ ഏറ്റവും പുതിയ ടാബ്‌ലറ്റായ നോക്കിയ ടി10 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നോക്കിയ ടി20 പുറത്തിറക്കിയിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്തവണ പുറത്തിറക്കിയത്. ഈ ടാബ്‌ലറ്റിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.
8 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ടാബ്‌ലറ്റിന് നൽകിയിരിക്കുന്നത്. യുണിസോക് ടി606 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8 മെഗാപിക്സൽ പ്രൈമറി സെൻസർ പിന്നിൽ നൽകിയിട്ടുണ്ട്. 2 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: നിങ്ങളുടെ ആരോഗ്യം അറിയാൻ കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കൂ
10 വാട്സ് ചാർജിംഗ് പിന്തുണയും 5,250 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 11,799 രൂപയ്ക്കും, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 12,799 രൂപയ്ക്കും വാങ്ങാൻ സാധിക്കുന്നതാണ്. നിലവിൽ, ആമസോൺ, നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മുഖാന്തരമാണ് വിൽപ്പന നടക്കുന്നത്.
Post Your Comments