
ആലപ്പുഴ : ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും പരിക്കേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ചുണ്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്
സമാനമായി ഇന്നലെ തൃശ്ശൂർ വരവൂരിൽ മൂന്ന് വയസുകാരിയെയും തെരുവ് നായ കടിച്ചിരുന്നു. വീടിന് മുൻവശത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴാണ് തെരുവു നായ കടിച്ചത്.
ചാത്തൻകോട് സ്വദേശി ഉമ്മറിന്‍റെ മകൾ ആദിലക്കാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി.
Post Your Comments