Latest NewsUAENewsGulf

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിനുള്ളിൽ മാസ്‌ക് ധരിക്കണമെന്ന നിർബന്ധമില്ല: അറിയിപ്പുമായി എമിറേറ്റ്‌സ്

ദുബായ്: തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്‌കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് വ്യക്തമാക്കി എമിറേറ്റ്‌സ്. യുഎഇയിൽ മാസ്‌കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും എമിറേറ്റ്‌സ് വിമാനങ്ങളിലും മാസ്‌കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ ദുബായിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും, ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്കും അവർ യാത്ര പൂർത്തിയാക്കുന്ന രാജ്യത്തെ മാസ്‌ക് ഉപയോഗം സംബന്ധിച്ച നിയമം യാത്രയിലുടനീളം ബാധകമാണെന്നും എമിറേറ്റ്‌സ് അറിയിച്ചു.

Read Also: ‘ഈ നിരോധനത്തെ പിന്തുണയ്ക്കാനാവില്ല’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അസദുദ്ദീൻ ഒവൈസി

കഴിഞ്ഞ ദിവസമാണ് കോവിഡ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവ് അനുവദിച്ചത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് യുഎഇ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നാണ് പുതിയ നിർദ്ദേശം. അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതിയാകും. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കണം. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമില്ല. മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button