ഡൽഹി: അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ട) നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചു. 2021 ഡിസംബർ 8 ന് തമിഴ്‌നാട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട) ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും പ്രവർത്തിക്കും.
1961ൽ ജനിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെയും പൂർവ്വ വിദ്യാർത്ഥിയാണ്. 1981ൽ ഇന്ത്യൻ ആർമിയുടെ 11 ഗൂർഖ റൈഫിൾസിലേക്ക് അദ്ദേഹം കമ്മീഷൻ ചെയ്യപ്പെട്ടു. മേജർ ജനറലെന്ന നിലയിൽ അനിൽ ചൗഹാൻ നോർത്തേൺ കമാൻഡിലെ നിർണായകമായ ബാരാമൂല സെക്ടറിൽ ഒരു ഇൻഫൻട്രി ഡിവിഷന്റെ കമാൻഡായിരുന്നു. ലെഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ അദ്ദേഹം നോർത്ത് ഈസ്റ്റിൽ ഒരു സേനയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചു.
2019 സെപ്തംബറിൽ ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി നിയമിതനായ അനിൽ ചൗഹാൻ 2021 മെയ് മാസത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ മഹത്തായ സേവനത്തിന്, ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ടയേർഡ്) പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേന മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയ്ക്ക് അർഹനായി.
Post Your Comments