KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യ​ത്ത് കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടു​ക​ൾക്ക് നേരെ തെ​രു​വു​നാ​യ്ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണം

കാ​ഞ്ഞി​ര​മ​റ്റം ക്ടാ​ക്കു​ഴി ഭാ​ഗം നെ​ടി​യ​ത്തി​ൽ തോം​സ​ൺ സ​ഖ​റി​യാ​സി​ന്‍റെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്കൂട്ടം ആ​ക്ര​മി​ച്ച​ത്

കോ​ട്ട​യം: ആ​ടു​ക​ൾ​ക്ക് നേ​രെ തെ​രു​വു​നാ​യ്ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണം. കോ​ട്ട​യം അ​ക​ല​കു​ന്നം പ​ഞ്ചാ‌​യ​ത്ത് കാ​ഞ്ഞി​ര​മ​റ്റം ക്ടാ​ക്കു​ഴി ഭാ​ഗം നെ​ടി​യ​ത്തി​ൽ തോം​സ​ൺ സ​ഖ​റി​യാ​സി​ന്‍റെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്കൂട്ടം ആ​ക്ര​മി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തെ കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ഒ​ന്നി​ല​ധി​കം ആ​ടു​ക​ളെ അ​ല​ഞ്ഞു​തി​ര​ഞ്ഞു ന​ട​ന്ന തെ​രു​വു​നാ​യ്ക്കൂ​ട്ടം പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ടെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ടു​ക​ൾ പരിക്കേറ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ആ​ടു​ക​ളി​ൽ ഒ​ന്നി​ന്‍റെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ ​ഗുരുതര​മാ​യ മു​റി​വേ​റ്റി​ട്ടു​ണ്ട്.

അതേസമയം, പ്ര​ദേ​ശ​ത്ത് മു​ൻ​പും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്. എ​ങ്കി​ലും പ​ഞ്ചാ‌​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Read Also : തെരുവുനായ ആക്രമണം : ഏഴു വയസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ

അ​തേ​സ​മ​യം, ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും പരിക്കേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ചുണ്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.

സമാനമായി ഇന്നലെ തൃശ്ശൂർ വരവൂരിൽ മൂന്ന് വയസുകാരിയെയും തെരുവ് നായ കടിച്ചിരുന്നു. വീടിന് മുൻവശത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴാണ് തെരുവു നായ കടിച്ചത്.

ചാത്തൻകോട് സ്വദേശി ഉമ്മറിന്‍റെ മകൾ ആദിലക്കാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button