Latest NewsNewsBusiness

ഡെലിവറി പങ്കാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുമായി ഈ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം

ഡെലിവറി പങ്കാളികൾക്ക് 5,000 രൂപയുടെ ഔട്ട് പേഷ്യന്റ് പിന്തുണയും സൊമാറ്റോ ഉറപ്പുവരുത്തുന്നുണ്ട്

ഡെലിവറി പങ്കാളികൾക്ക് പരിരക്ഷ ഒരുക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. രാജ്യത്തുടനീളമുള്ള ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയാണ് സൊമാറ്റോ നൽകുന്നത്. ഡെലിവറി പങ്കാളികൾക്ക് പുറമേ, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത

റിപ്പോർട്ടുകൾ പ്രകാരം, ഡെലിവറി പങ്കാളികൾക്ക് 5,000 രൂപയുടെ ഔട്ട് പേഷ്യന്റ് പിന്തുണയും സൊമാറ്റോ ഉറപ്പുവരുത്തുന്നുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 13,645 ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് സൊമാറ്റോ വ്യക്തമാക്കി. കൂടാതെ, ഇതേ സാമ്പത്തിക വർഷത്തിൽ 9,210 ഡെലിവറി പങ്കാളികൾക്ക് 15.94 കോടി രൂപയുടെ ചികിത്സാ പരിരക്ഷയാണ് കമ്പനി ഉറപ്പുവരുത്തിയത്.

Also Read: താരൻ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കൂ

ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിൽ മുന്നിട്ടുനിൽക്കുന്ന സ്ഥാപനം കൂടിയാണ് സൊമാറ്റോ. വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ലോകത്തിലെ മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഇടം നേടാൻ സൊമാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button