CricketLatest NewsNewsSports

വനിതാ ഏഷ്യാ കപ്പ് ടി20 2022: മുൻതൂക്കം ഇന്ത്യയ്ക്ക്, ഏഷ്യാ കപ്പിലെ ചില റെക്കോർഡുകൾ ഇങ്ങനെ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 1ന് ബംഗ്ലാദേശും തായ്‌ലൻഡും തമ്മിലുള്ള മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കും. ബംഗ്ലാദേശ് വേദിയാവുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. 2018ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശാണ് കിരീടം ചൂടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനിറങ്ങുക. ഏഷ്യാ കപ്പിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വനിതാ ഏഷ്യാ കപ്പിൽ ഇതുവരെ കൂടുതല്‍ കിരീടം നേടിയ ടീം ഇന്ത്യയാണ്. ആദ്യ ആറ് ഏഷ്യാ കപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴാം ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. 2004ലാണ് ആദ്യത്തെ വനിതാ ഏഷ്യാ കപ്പ് നടക്കുന്നത്. ശ്രീലങ്കയായിരുന്നു വേദി. കളിച്ച അഞ്ച് മത്സരവും ജയിച്ച് ഇന്ത്യ കിരീടം നേടി. 2005, 2006, 2008, 2012, 2016 എന്നീ വര്‍ഷങ്ങളിലെല്ലാം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.

വനിതാ ഏഷ്യാ കപ്പിൽ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ പേരിലാണ്. 588 റണ്‍സാണ് മിതാലി നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വമ്പന്‍ റെക്കോഡ് മിതാലിക്ക് അവകാശപ്പെടാം. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച മിതാലി രാജ് ഇത്തവണത്തെ ഏഷ്യാ കപ്പിനില്ല.

ഏഷ്യാ കപ്പില്‍ കൂടുതല്‍ വിക്കറ്റുള്ള വനിതാ താരമെന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യൻ താരം നീതു ഡേവിഡാണ് കൂടുതൽ വിക്കറ്റ് നേടിയ താരം. ഇടം കൈ ഓര്‍ത്തഡോക്‌സ് സ്പിന്നെറിയുന്ന താരം 26 വിക്കറ്റുകളാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ വീഴ്ത്തിയത്. 1995ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം 2008ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Read Also:- വനിതാ ഏഷ്യാ കപ്പ് ടി20: ഇന്ത്യ-പാകിസ്ഥാൻ ആവേശ പോര് ഒക്ടോബർ ഏഴിന്

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം:- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈ. ക്യാപ്റ്റന്‍), രാജേശ്വരി ഗെയ്ക് വാദ്, റിച്ചാ ഘോഷ്, ദയാലന്‍ ഹേമലത, സബിനേനി മേഘന, കിരണ്‍ നവ്ഗിറേ, സ്നേഹ് റാണ, ജെമീമ റോഡ്രിഗസ്, മെഘന സിങ്, രേണുക സിങ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, രാധാ യാദവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button