Latest NewsNewsBusiness

സെബിയുടെ പച്ചക്കൊടി ലഭിച്ചു, ഈ കമ്പനികൾ ഉടൻ ലിസ്റ്റിംഗിന്

മൂന്നാമത്തെ ശ്രമത്തിനു ശേഷമാണ് യൂണിപാർട്ട്സ് ഇന്ത്യയ്ക്ക് ഐപിഒ നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്

മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതി ലഭിച്ചതോടെ ലിസ്റ്റിംഗിനൊരുങ്ങി ഗോൾഡ് പ്ലാസ് ഇൻഡസ്ട്രിയും യൂണിപാർട്ട്സ് ഇന്ത്യയും. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഇരുകമ്പനികളും പ്രാഥമിക ഓഹരി വിൽപ്പന നടത്തുന്നതിന് ആവശ്യമായ രേഖകൾ സെബിക്ക് മുമ്പാകെ സമർപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഫ്ലോട്ട് ഗ്ലാസ് നിർമ്മാതാക്കളായ ഗോൾഡ് പ്ലാസ് ഇൻഡസ്ട്രിയും എൻജിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയായ യൂണിപാർട്ട്സ് ഇന്ത്യയും ഉടൻ തന്നെ ഓഹരി വിൽപ്പന ആരംഭിക്കും.

ഡ്രാഫ്റ്റ് പേപ്പറുകളിലെ വിവരങ്ങൾ അനുസരിച്ച്, 300 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും, നിലവിലുള്ള ഷെയർ ഹോൾഡർമാരുടെ 1,28,26,224 ഓഹരികളുടെ ഓഫർ ഫോർ സെയിൽ നടത്താനുമാണ് ഗോൾഡ് പ്ലാസ് ഇൻഡസ്ട്രി തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കടങ്ങൾ വീട്ടാനും, ബാക്കി തുക കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read: ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

മൂന്നാമത്തെ ശ്രമത്തിനു ശേഷമാണ് യൂണിപാർട്ട്സ് ഇന്ത്യയ്ക്ക് ഐപിഒ നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രാഫ്റ്റ് പേപ്പറുകൾ പ്രകാരം, പൂർണമായും ഓഫർ ഫോർ സെയിലൂടെ മാത്രമാണ് ഐപിഒ നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ, പബ്ലിക് ഇഷ്യൂവിലൂടെയുളള വരുമാനം കമ്പനിക്ക് ലഭിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button