Latest NewsIndiaNews

ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി

കാര്‍ കണ്ടെത്തിയത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ നിന്ന്

ചണ്ഡീഗഢ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ചണ്ഡീഗഢിലെ കൈംബ്വാല ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അന്ന് മുതല്‍ കാണാതായ യുവാവിന്റെ കാര്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് ഡല്‍ഹിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

Read Also: ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയല്‍ എസ്റ്റേറ്റ് ഏജന്റായ പുനീത് സോണിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇയാളുടെ വെളുത്ത ഹോണ്ട സിവിക് കാര്‍ ഡല്‍ഹിയിലെ സെക്ടര്‍ 18 മാര്‍ക്കറ്റില്‍ നിന്നുമാണ് കണ്ടെടുത്തത്. പഞ്ചാബ് രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റാണ് കാറിനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കാര്‍ കണ്ടെടുത്തത്.

മൊഹാലിയിലെ സെക്ടര്‍ 35ലെ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സോണിയുടെ മൃതദേഹം ഗ്രാമപ്രദേശത്ത് നിന്നുമാണ് ലഭിച്ചത്. പഞ്ചാബികളായ രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സോണി മരണപ്പെട്ട ദിവസം മുതല്‍ ഇയാളുടെ കാറും കാണാതായിരുന്നു. ഇതാണ് പൊലീസ് കാറിനെ കുറിച്ച് അന്വേഷിക്കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button