രാജ്യത്ത് വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് എസ്ബിഐ കാർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഉത്സവകാല ഓഫറുകളാണ് പ്യുവർ- പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഒട്ടനവധി ഓഫറുകളാണ്. ഏകദേശം 1600 ലധികം ഓഫറുകളാണ് ഇതിലൂടെ ലഭ്യമാക്കുക. ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലെ ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരികളിൽ നിന്നും ഈ ഓഫർ ലഭ്യമാകും.
ഉത്സവകാല ഓഫറിൽ ഏകദേശം 70-ലധികം ദേശീയ ഓഫറുകളും 1,550- ലധികം പ്രാദേശിക, ഹൈപ്പർ ലോക്കർ ഓഫറുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 2,600 നഗരങ്ങളിലാണ് പ്രാദേശിക ഓഫർ ലഭിച്ച് തുടങ്ങുക. കൂടാതെ, ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് വിവിധ പാർട്ണർ ബ്രാൻഡുകളിൽ നിന്ന് ക്യാഷ് ബാക്കുകൾ ലഭിക്കും. 22.5 ശതമാനം വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഓഫർ മുഖാന്തരം ഉപയോക്താക്കൾക്ക് ഇലക്ട്രോണിക്സ്, മൊബൈലുകൾ, ഫാഷൻ, ലൈഫ് സ്റ്റൈൽ, ആഭരണങ്ങൾ, യാത്രകൾ എന്നിവയ്ക്ക് എല്ലാം ഇളവുകൾ ലഭിക്കും.
Also Read: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Post Your Comments