ErnakulamNattuvarthaLatest NewsKeralaNews

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കള്ളിയൂര്‍ ശശി അറിയിച്ചു. ചൊവ്വാഴ്ച അസോസിയേഷന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക. നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് നടപടി ബാധകമാകില്ലെങ്കിലും വരാന്‍ പോകുന്ന സിനിമകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അസോസിയേഷന്‍ എത്തിച്ചേര്‍ന്നതെന്നും കള്ളിയൂര്‍ ശശി അറിയിച്ചു.

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, യുവാക്കള്‍ അറസ്റ്റില്‍ : 22കാരിയെ ബലാത്സംഗം ചെയ്തത് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്

ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി വ്യാപമായി പരാതി ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതേ സാഹചര്യത്തില്‍ ഷെയ്ന്‍ നിഗത്തിനെതിരെ പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച അതേ നടപടിയാണ് ശ്രീനാഥ് ഭാസിക്കെതിരെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, ചൊവാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായ നടപടിയുണ്ടാകൂ എന്നും ശ്രീനാഥ് ഭാസിക്കൊപ്പം പരാതിക്കാരിയും നാളെ അസോസിയേഷന് മുന്നില്‍ ഹാജരാകുമെന്നും കള്ളിയൂര്‍ ശശി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button