പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ആകും. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിലാണ് ഇക്കാര്യം ചർച്ചയാകുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിനാണ് കൂടുതൽ പ്രതിഫലം ലഭിച്ചതെന്നാണ് സൂചന.
പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിലെ ആദിത കരികാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ചിത്രത്തില്‍ അഭിനയിക്കാന്‍ 12 കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നത്. നന്ദിനിയെ അവതരിപ്പിച്ചതിന് ഐശ്വര്യ റായിക്ക് ലഭിച്ചത് 10 കോടി രൂപയാണ് ലഭിച്ചത്. ചിത്രത്തില്‍ അരുൾമൊഴിവര്‍മ്മന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയം രവിക്ക് ലഭിച്ചത് എട്ട് കോടി രൂപയാണ്. വന്ധ്യതേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാര്‍ത്തിക്ക് ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി ലഭിച്ചത് അഞ്ച് കോടി രൂപയാണ്.
രണ്ട് കോടി രൂപയാണ് തൃഷ ഈടാക്കിയിരിക്കുന്നത്. പിന്നാലെ പ്രകാശ് രാജും ഐശ്വര്യ ലക്ഷ്മിയും 1.5 കോടി രൂപയാണ് ചിത്രത്തിനായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് താരങ്ങളുടെ പ്രതിഫലവും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്.
Post Your Comments