കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർ.എസ്.എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്.ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കുമെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തിൽ എസ്‍.ഡി.പി.ഐ – സി.പി.എം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Post Your Comments