കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചത് കോടതി പരിഗണിച്ചു.
യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചിലവ് സംഘടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി, കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരെ അടക്കം എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
Post Your Comments