ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 8 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശില്‍ പിടിയിലായ 44 പേരില്‍ രണ്ട് പേര്‍ മോദിനഗറിലെ പ്രമുഖ മസ്ജിദിലെ ഇമാമും മുഫ്തിയുമാണെന്ന് പോലീസ് വ്യക്തമാക്കി. മോദിനഗറില്‍ നിന്നുമാത്രം അഞ്ചുപേരെയാണ് പോലീസ് പിടികൂടിയത്.
Read Also:പോപ്പുലർ ഫ്രണ്ടിനെയല്ല ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്: എം.വി ഗോവിന്ദൻ
കര്‍ണാടകയില്‍ പിഎഫ്ഐ ജില്ലാ പ്രസിഡന്റുമാരായ അഷ്ഫാഖ് അബ്ദുള്‍ കരീം എന്നിവരും എസ്ഡിപിഐ സെക്രട്ടറി ഷെയ്ഖ് മസ്ഖ്സൂദും ഉള്‍പ്പെടെ 75 പേര്‍ അറസ്റ്റിലായി. വിജയ്പുര ജില്ലാ പിഎഫ്ഐ സെക്രട്ടറിയായ അഷ്ഫാഖിനെ വര്‍ഗീയ കലാപത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. എന്‍ഐഎ റെയെ്ഡിന് പിന്നാലെ ഇയാള്‍, സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കടക്കം അറസ്റ്റ് ചെയ്തതും അവരെ തീഹാര്‍ ജയിലില്‍ അടച്ചതും പിഎഫ്‌ഐ അക്രമികളെ അസ്വസ്ഥരാക്കിയിട്ടുണ്ട
Post Your Comments