
ലഖ്‌നൗ: ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് പോയ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം.
read also:പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഈ പൊതുമേഖലാ സ്ഥാപനവും, കൂടുതൽ വിവരങ്ങൾ അറിയാം
നാൽപ്പത്തിയേഴ് പേരുമായി ഉണ്ണായി ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലേക്ക് ഒരു ചടങ്ങിനായി പോകുകയായിരുന്ന ട്രാക്ടറാണ് മറിഞ്ഞത്. അപകടത്തിൽ എട്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നും അടിയന്തര ചികില്‍സ സഹായമായി 2000 രൂപ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ ഒരാളെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല കളക്ടര്‍, ഉന്നത ജില്ലാ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി.
Post Your Comments