കൊച്ചി: കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേരള സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച് ഹൈക്കോടതി.
Read Also: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ: യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. പദ്ധതിയുടെ പേരിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ റെയില്‍ കോര്‍പറേഷന്‍ നല്‍കിയില്ല. പാതയുടെ അലൈന്‍മെന്റ്, റെയില്‍വേ ഭൂമി, പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. കെ റെയില്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്തിയതും കല്ലിട്ടതും കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സാമൂഹികാഘാത പഠനത്തിനും അനുമതിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments