Latest NewsNewsAutomobile

ഉത്സവകാല വിപണിക്ക് ആവേശം പകർന്ന് പഞ്ച് കാമോ എഡിഷൻ

ഫോലിജ് ഗ്രീൻ പെയിന്റ് സ്കീമിലാണ് കാമോ എഡിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഉത്സവകാല വിപണി ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്സിന്‍റെ ഏറ്റവും പുതിയ മോഡലായ പഞ്ച് കാമോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ചെറു എസ്‌യുവിയായ പഞ്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ തരംഗമായി മാറിയിട്ടുണ്ട്. ഇത്തവണ പഞ്ചിന്റെ ഏറ്റവും പുതിയ എഡിഷനായ കാമോ എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. കാസിരംഗ എഡിഷന് പിന്നാലെയാണ് സ്പെഷ്യൽ മോഡലായ കാമോ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.

ഫോലിജ് ഗ്രീൻ പെയിന്റ് സ്കീമിലാണ് കാമോ എഡിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിൽവർ സ്കിഡ് പ്ലേറ്റുകൾ, 16 ഇഞ്ച് ചാർക്കോൾ ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലൈ കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെയ്ൻമെന്റ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Also Read: വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ് : 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കാമോ എഡിഷന്റെ ഏറ്റവും പ്രധാന സവിശേഷതകളിൽ ഒന്നാണ്. പഞ്ചിന്റെ സാധാരണ പതിപ്പുകളെ അപേക്ഷിച്ച് നിരവധി അധിക ഫീച്ചറുകൾ ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 6.8 ലക്ഷം രൂപ മുതലാണ് കാമോ എഡിഷന്റെ എക്സ്ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button