Latest NewsKeralaNews

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാര്‍, ബാബുവിന്‍റെ ആത്മഹത്യയില്‍ പ്രതികരണവുമായി സി.പി.എം നേതാവ്

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ഗൃഹനാഥന്റെ ആത്മഹത്യ കുറുപ്പിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാവ്  പി.എസ് മോഹനൻ. ബാബുവിനെ ദ്രോഹിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ വെയിറ്റിംഗ് ഷെഡുള്ള സ്ഥലത്ത് തന്നെയാണ് പുതിയ നിർമ്മാണം. ഒരു സെന്‍റ് സ്ഥലം പോലും അധികമായി ഏറ്റെടുക്കുന്നില്ല. പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും പി.എസ് മോഹനൻ വ്യക്തമാക്കി.

നിലവിലെ വെയിറ്റിംഗ് ഷെഡ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിൽ ബാബുവിന് എതിർപ്പുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പേ പഞ്ചായത്തിന് കിട്ടിയ സ്ഥലമാണത്. പണം ആവശ്യപ്പെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും  നിരപരാധിത്വം തെളിയുമെന്ന് ഉറപ്പാണെന്നും പി.എസ് മോഹനന്‍ വ്യക്തമാക്കി.

പത്തനംതിട്ട പെരുനാട് മടുത്തുമൂഴി സ്വദേശി ബാബു മേലേതിലാണ് വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തില്‍ തൂങ്ങിമരിച്ചത്. ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയിൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സി.പി.എം നേതാക്കളാണ് എന്ന് എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button