![](/wp-content/uploads/2022/09/img-20220926-wa0012-1.jpg)
കൊല്ലം: കൊല്ലത്ത് എസ്.ഡി.പി.ഐ ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പോലീസാണ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം പള്ളിമുക്കിൽ ഹർത്താൽ ദിവസം ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിവിൽ പോലീസ് ഓഫീസർ നിഖിൽ എന്നിവരെയാണ് ഷംനാദ് ബൈക്കിടിച്ചു വീഴ്ത്തിയത്. ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.
ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസിന്റെ ബൈക്കിൽ ഷംനാദ്, താൻ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോലീസുകാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അതേസമയം, ഷംനാദ് നിർത്താതെ ബൈക്ക് ഓടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടിക്കാൻ മറ്റ് പോലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
Post Your Comments