Latest NewsNewsIndia

മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന് ഹര്‍ജി: വിമര്‍ശനവുമായി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

മുംബൈ: മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന ഹര്‍ജി നൽകിയ ജൈന സംഘടനകള്‍ക്ക് നേരെ ബോംബെ ഹൈക്കോടതിയുടെ വിമർശനം.

മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം കാണാന്‍ തങ്ങളുടെ കുടുംബങ്ങളും കുട്ടികളും നിര്‍ബന്ധിക്കപ്പെടുകയാണെന്നായിരുന്നു മൂന്ന് ജൈന മത സംഘടനകളും ജൈനമതത്തില്‍ പെട്ട മുംബൈ സ്വദേശിയും നൽകിയ ഹർജിയിൽ പറയുന്നത്. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

read also: കിസാൻ വികാസ് പത്ര: കാലാവധി പൂർത്തിയാക്കിയാൽ ഇരട്ടി തുക പിൻവലിക്കാം

പരസ്യം വിലക്കുന്നത് നിയമ നിര്‍മാണ സഭയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും അതിലേക്കു കടന്നുകയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാര്‍ക്ക് ഭരണഘടനയുടെ അനുഛേദം 19നെക്കുറിച്ച്‌ എന്താണ് അഭിപ്രായമെന്ന് കോടതി ആരാഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ അവകാശങ്ങളില്‍ കടന്നുകയറുന്നത്? നിങ്ങള്‍ ഭരണഘടനയുടെ ആമുഖം വായിച്ചിട്ടുണ്ടോ?’- കോടതി ചോദിച്ചു.

പരസ്യം വിലക്കുന്നതിന് നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാൽ, അത് തീരുമാനിക്കേണ്ടത് നിയമ നിര്‍മാണ സഭയാണ്. കോടതിയല്ല അതില്‍ അഭിപ്രായം പറയേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി. പരസ്യം വരുമ്പോള്‍ ടെലിവിഷന്‍ ഓഫ് ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button