Latest NewsKeralaNews

ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു: കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്

പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 47 കുട്ടികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ജില്ലയില്‍ എക്സൈസിന്റെ മാത്രം പിടിയിലായത്

കൊച്ചി: വിദ്യാര്‍ത്ഥികളിലടക്കം ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് വകുപ്പ് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങുന്നു. ഇടുക്കിയില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് രണ്ട് മാസത്തിനിടെ ഉണ്ടായത്. ഒന്നില്‍ കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലിലാക്കുന്ന നടപടിയും എക്സൈസ് വകുപ്പ് സ്വീകരിക്കും.

Read Also: പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു

ഇടുക്കിയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം തൊണ്ണൂറ്റി രണ്ടാണ്. ഇതില്‍ കൂടുതലും എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗവും വില്‍പ്പനയും നടത്തിയതിനാണ്. ഈ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് എക്സൈസിന്റെ തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 47 കുട്ടികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ജില്ലയില്‍ എക്സൈസിന്റെ മാത്രം പിടിയിലായത്. ഓരോ മാസവും ഇത്തരം കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി ലഹരി ഇടപാടുകളുടെ ഹബ്ബായി മാറുന്നു എന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button