MollywoodLatest NewsKeralaCinemaNewsEntertainment

മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റില്‍..! – ലൈവില്‍ എത്തി കാര്യങ്ങൾ വെളിപ്പെടുത്തി ഷിയാസ് കരീം

കൊച്ചി: മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റിലായെന്ന വാർത്ത വന്നതോടെ ആരാധകർ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ, പോലീസ് അറസ്റ്റ് ചെയ്ത ‘ഷിയാസ്’ താനല്ലെന്ന് വ്യക്തമാക്കുകയാണ് ഷിയാസ് കരീം. വാര്‍ത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താന്‍ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന ഇടപാട് കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്ന് മലയാളികള്‍ ബംഗുളൂരുവില്‍ അറസ്റ്റിലായത്. മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജതിൻ, ഷിയാസ് എന്നിവയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഷിയാസ് കരീമും നിലവിൽ ബംഗളൂരുവിൽ ആണ്. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്. ഷിയാസ് കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന തരത്തിലുള്ള പ്രചാരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

‘ഈ കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടന്‍ ഞാന്‍ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഈ ഷിയാസ് ഞാന്‍ അല്ല. പലരും എന്നെ വിളിച്ചിരുന്നു വാര്‍ത്ത കണ്ടിട്ട്. സിനിമ വലിയ ആഗ്രഹമാണ്. ഇത്തരം വാര്‍ത്തകള്‍ ചിലപ്പോള്‍ കരിയറിനെ ബാധിച്ചേക്കാം. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’, താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button