KeralaLatest NewsNews

മോദി സർക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം: വിമർശനവുമായി ബൃന്ദാ കാരാട്ട്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. നരേന്ദ്ര മോദി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയത് അംബാനിയെയും അദാനിയെയും പോലുള്ള അതിസമ്പന്നർ രഹസ്യമായി നൽകിയ പണത്തിന്റെ ബലത്തിലാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.

Read Also: തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രെയിനിന്റെ വേഗതയിൽ എത്താം: എൻഡ് ടു എൻഡ് സർവ്വീസുമായി കെഎസ്ആർടിസി

മോദി സർക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം. ഒരുവശത്ത് അദാനിയെപ്പോലുള്ള മുതലാളിമാർ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ആകുന്നു. മറുവശത്ത് ദിവസവേതനക്കാരുടെയും യുവാക്കളുടെയും ആത്മഹത്യ പെരുകുന്നു. ആർഎസ്എസും ബിജെപിയും രാജ്യത്ത് വർഗീയതയും ആക്രമണവും വളർത്തുകയാണ്. ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.

Read Also: അമിതമായി പാൽ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയുക

shortlink

Related Articles

Post Your Comments

Related Articles


Back to top button