Latest NewsKeralaNews

കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പ്രതികളെ ആദ്യമേ സസ്‌പെന്‍ഡ് ചെയ്തതെന്നും അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മര്‍ദ്ദനമേറ്റ പിതാവിനോടും മകളോടും സി.എം.ഡി നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചിരുന്നു. സംഭവത്തില്‍

ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button