Latest NewsKeralaNews

ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവം: പ്രതി അറസ്റ്റില്‍ 

ചേർത്തല: ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. അർത്തുങ്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയതത്.

കട്ടപ്പന ഡിപ്പോയിലെ ബസ് ഡ്രൈവറായ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് 4-ാ വാർഡിൽ ചീനിക്കൽ വീട്ടിൽ  ഇബ്രാഹിമി(48) നെ പരിക്കേല്‍പ്പിച്ച കേസില്‍ ചേർത്തല തെക്ക് പഞ്ചായത്ത് 8 -ാം വാർഡിൽ കുറുപ്പൻകുളങ്ങര വെളിയിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ (28) നാണ് അറസ്റ്റിലായത്.

ഇടുക്കി കട്ടപ്പനയിൽ നിന്ന് ചേർത്തല വഴി അർത്തുങ്കൽ പള്ളിയിലേയ്ക്ക് സർവ്വീസ് നടത്തുന്ന കട്ടപ്പന ഡിപ്പോയിലെ ബസ് ചേർത്തല കറുപ്പൻകുളങ്ങര കവലയ്ക്ക് തെക്കുവശം എത്തിയപ്പോഴാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഹെൽമറ്റ് ഉപയോഗിച്ച് ഡ്രൈവർക്കെതിരെ ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ് നെറ്റിയിൽ 5 തുന്നലുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് ഇബ്രാഹിം. പ്രതിയെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button