Latest NewsKeralaNews

ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും കൊല്ലപ്പെട്ടു

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയിൽ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. ചിറ്റൂർ ജില്ലയിലെ പുതിയതായി നിർമിച്ച കാർത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഡോക്ടർ രവി ശങ്കർ റെഡ്ഡി, മക്കളായ സിദ്ധാർഥ റെഡ്ഡി (12) കാർത്തിക (ആറ്) എന്നിവരാണ് മരിച്ചത്.

ഷോട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. തീപ്പിടുത്തമുണ്ടായ സമയത്ത് കുടുംബം ഉറങ്ങുകയായിരുന്നു.

കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയുടെ വാതിൽ പൊളിച്ചുനീക്കി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. രവിശങ്കറിന്റെ ഭാര്യ ഡോ. അനന്തലക്ഷ്മിയേയും അവരുടെ മാതാവിനേയും രക്ഷപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button