KeralaLatest NewsNews

പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

പാലക്കാട്: പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ അബ്ദുസമദ് മരിച്ചു. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തൃത്താല ചിറ്റപുറത്ത് ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. തൃത്താല പോലീസ്, പട്ടാമ്പി ഫയർഫോഴ്സ് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീട്ടുടമ അബ്ദുസമദ്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്.

അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് അബ്ദുസമദ് ആരോഗ്യനില വഷളായതിനെതുടർന്ന് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button