സിയോള്‍: ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയ. കിഴക്കന്‍ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിമാനവാഹിനിക്കപ്പല്‍ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം. മാത്രമല്ല, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സിയോള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ തൊടുത്ത് വിട്ടിരിക്കുന്നത്.
Read Also: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്
ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളില്‍ നിന്നെല്ലാം ഉത്തരകൊറിയയെ യുഎന്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍, വിലക്കുകളെ മറി കടന്ന് പലവട്ടം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തി. 60 കിലോമീറ്റര്‍ ഉയരത്തില്‍ 600 കിലോമീറ്ററോളം ദൂരം ഉത്തര കൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഞ്ചരിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments