KeralaLatest NewsNews

കൊക്കൂണിന് കൊടിയിറങ്ങി: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി

തിരുവനന്തപുരം: ലോകത്താകമാനമുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ഒരുമിച്ച് പോരാടുമെന്ന സന്ദേശം കൈമാറി കേരള പോലീസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടത്തി വന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന് കൊടിയിറക്കം. ലോകത്താകെ ബാധിച്ചിരിക്കുന്ന സൈബർ ഭീഷണികൾക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ പ്രതിരോധം ഒരുക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി കേരള പോലീസിന് രാജ്യാന്തര തലത്തിലുള്ള സൈബർ വിദഗ്ധരുടെ സേവനങ്ങളും കോൺഫറൻസ് വഴി ഉറപ്പിക്കാനായി.

Read Also: ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന താരത്തിനെതിരെ സൈബര്‍ ആക്രമണം: ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണി

ലോകം നേരിടുന്ന കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ ലൈ?ഗിം?ക അതിക്രമങ്ങൾക്കെതിരെ കേരള പോലീസിന് ലോകത്തിനാകെ മാതൃകയാകാൻ കഴിഞ്ഞത് കൊക്കൂൺ കോൺഫറൻസ് വഴിയാണ്. ആ തലത്തിലേക്ക് പുതിയ കാലത്തെ സൈബർ ഭീഷണികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും കൊക്കൂണിന്റെ ഭാഗമായി നടപ്പാക്കും. രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസിന്റെ സമാപന സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ടെക്‌നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പോലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്.

ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്‌സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മമ്മൂട്ടി പറഞ്ഞു. ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹൈബി ഈഡൻ എംപി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ്ക്വാട്ടേഴ്‌സ് കെ പത്മകുമാർ ഐപിഎസ്, സൈബർ ഡോം നോഡൽ ഓഫീസർ പി പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതവും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദിയും പറഞ്ഞു.

Read Also: 75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി: വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button