Latest NewsCricketNewsSports

നിയമവിരുദ്ധമായി ഒന്നും തന്നെ ദീപ്തി ചെയ്തിട്ടില്ല, എന്റെ കളിക്കാരെ ഞാൻ പിന്തുണക്കും: ഹർമൻപ്രീത് കൗർ

ലണ്ടൻ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സര ശേഷം ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയായിരുന്നു ദീപ്തി ശർമയുടെ മൻകാദിങ്ങ്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ചാര്‍ലോട്ട് ഡീനിനെ ദീപ്തി റണ്ണൗട്ടാക്കുകയായിരുന്നു. ഇപ്പോഴിതാ, ദീപ്തിയുടെ മൻകാദിങ്ങിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

ദീപ്തി ശർമ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കളിക്കാരെ പിന്തുണക്കുന്നുവെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു. മത്സര ശേഷം ദീപ്തിയുടെ മൻകാദിങ്ങിനെ കുറിച്ചുള്ള ചോദ്യമായിരുന്നു മാധ്യമപ്രവർത്തകർക്കിടയിൽ ഉയർന്നുവന്നത്. മൻകാദിങ്ങിനെ കുറിച്ചുള്ളു ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണല്ലോ എന്ന് അവതാരകൻ ആവർത്തിച്ചപ്പോൾ ഹർമൻപ്രീത് കൗർ വ്യക്തമായ മറുപടിയും നൽകി.

‘ഞാൻ വിചാരിച്ചത് ഞങ്ങളെടുത്ത പത്ത് വിക്കറ്റുകളെ കുറിച്ച് നിങ്ങൾ ചോദിക്കുമെന്നായിരുന്നു. ആ വിക്കറ്റുകൾ ഓരോന്നും എടുക്കാൻ എളുപ്പമായിരുന്നില്ല. പിന്നെ ദിപ്തി ചെയ്തത് ഈ ഗെയിമിന്റെ ഭാഗമായ കാര്യം തന്നെയാണ്. അല്ലാതെ ഞങ്ങൾ പുതുതായി കണ്ടുപിടിച്ചതൊന്നുമല്ല. ബാറ്റ്സ്മാൻമാർ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് ബൗളർമാർ എത്രമാത്രം ജാഗരൂകരാണെന്നാണ് അത് കാണിക്കുന്നത്’.

‘നിയമവിരുദ്ധമായി ഒന്നും തന്നെ ദീപ്തി ചെയ്തിട്ടില്ല. അതുകൊണ്ട് എന്റെ കളിക്കാരെ ഞാൻ പിന്തുണക്കും. പിന്നെ എന്തൊക്കെ പറഞ്ഞാലും അവസാനം നോക്കുമ്പോൾ വിജയം വിജയം തന്നെയാണ്. ഞങ്ങളുടെ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ സ്കോറിനെ പ്രതിരോധിക്കാൻ ബൗളർമാർക്കായി’.

Read Also:- കാര്യവട്ടം ടി20: ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി

‘സ്പിന്നും പേസും വെച്ചാണ് വിക്കറ്റുകളെടുക്കേണ്ടതെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു. ഈ മച്ചിൽ ഒരിക്കൽ പോലും കാര്യങ്ങൾ കൈവിട്ടുപോയതായി ഞങ്ങൾക്ക് തോന്നിട്ടില്ല’ ഹർമൻ പ്രീത് പറഞ്ഞു. അതേസമയം, ഇന്ത്യൻ നായകന്റെ ഈ വാക്കുകൾ ആഘോഷമാക്കുകയാണ് ആരാധകർ. എന്നാൽ, കടുത്ത നിരാശയും രോഷവും പ്രകടിപ്പിച്ച് ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button