Latest NewsNewsBusiness

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കുറയുന്നു, കാരണം ഇതാണ്

ഫിക്സഡ് ഡെപ്പോസിറ്റിൽ 1,16,218.25 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇത്തവണ എത്തിയത്

രാജ്യത്തെ നിക്ഷേപകർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളോട് പ്രിയം കുറയുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് 54,021.77 കോടി രൂപയാണ് പിൻവലിച്ചിട്ടുള്ളത്. അതേസമയം, ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങൾ ക്രമാതീതമായി വർദ്ധിച്ചു.

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് ആനുപാതികമായി ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കൂട്ടിയിരുന്നു. ഇതോടെയാണ് നിക്ഷേപകർക്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള പ്രവണത വർദ്ധിച്ചത്. കണക്കുകൾ പ്രകാരം, ഫിക്സഡ് ഡെപ്പോസിറ്റിൽ 1,16,218.25 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇത്തവണ എത്തിയത്.

Also Read: സൂര്യഭ​ഗവാനും ഗായത്രി മന്ത്രവും

നിലവിൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 4 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. അതേസമയം, ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ 6 ശതമാനം മുതൽ 7 ശതമാനം വരെ ഉയർന്നത് ഭൂരിഭാഗം പേരെയും ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് ആകർഷിച്ചു. വരുംകാലയളവിലും ഫിക്സഡ് ഡെപ്പോസിറ്റുകളിലെ നിക്ഷേപം ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button