KeralaLatest NewsNews

‘കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും’: സ്‌കൂൾ സമയക്രമം മാറ്റുന്നതിനെതിരെ ഫാത്തിമ തഹ്‌ലിയ

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ശേഷം ഒരു മണിവരെ ആക്കണമെന്ന ഖാദർ കമ്മിറ്റി ശുപാര്‍ശ തള്ളി ഫാത്തിമ തഹ്‌ലിയ. സ്കൂൾ സമയം രാവിലെ 8 മണി മുതൽ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഫാത്തിമ രംഗത്തെത്തി. സമയക്രമം മാറ്റുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വമാണ് അവതാളത്തിലാവുകയെന്ന് തഹ്‌ലിയ ഫേസ്‌ബുക്കിൽ കുറിച്ചു.

‘മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്കൂളിൽ എത്താൻ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുണ്ട്.
എനിക്കറിയുന്ന നിരവധി രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയച്ചതിന് ശേഷമാണ് ജോലിക്ക് പോകുന്നത്. രക്ഷിതാക്കളുടെ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒന്നുകിൽ അവർ തന്നെ കുട്ടികളെ കൂട്ടും. അല്ലാത്തവർ കുട്ടികൾ വീട്ടിലെത്തുമ്പോഴേക്കും വീടെത്തുന്നവരാണ്. സമയക്രമം മാറ്റുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഇവിടെ അവതാളത്തിലാകുന്നത്. അന്തർദേശീയ തലത്തിൽ സ്കൂൾ സമയം രാവിലെ മുതൽ ഉച്ച വരെയാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. ഓരോ സ്ഥലത്തേയും ഭൂപ്രകൃതിയും ജീവിത സാഹചര്യവും വെച്ച് നോക്കിയാണ് സ്കൂൾ സമയം നിശ്ചയിക്കേണ്ടത്. കേരളത്തിന് നിലവിലെ രീതി തുടരുന്നത് തന്നെയാണ് അഭികാമ്യം’, ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

അതേസമയം, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗമാണ് ഇന്ന് വിദ്യാഭ്യാസവകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. പ്രധാന ശുപാര്‍ശകളിലൊന്ന് സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ടതാണ്. സ്‌കൂള്‍ സമയം രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്കു ശേഷം ഒരുമണി വരെ ആക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കുട്ടികള്‍ക്ക് രാവിലെ ആയിരിക്കും ആയിരിക്കും പഠിക്കാന്‍ നല്ല സമയമെന്നും ഉച്ചയ്ക്കു ശേഷം കായികപഠനം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളിലേക്ക് കടക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button