കോട്ടയം മെഡിക്കല്‍ കോളജിന് സമീപം തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി

വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രി പരിസരത്ത് അവശനിലയില്‍ കണ്ട നായ്ക്കളെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയില്‍ രണ്ട് തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി.

Read Also : ‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന് ഡി.വൈ.എഫ്.ഐയുടെ ബാനർ, ജോഡോ യാത്രാ ജാഥ കഴിഞ്ഞപ്പോൾ ബാനർ മിസ്സിംഗ്‌

വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രി പരിസരത്ത് അവശനിലയില്‍ കണ്ട നായ്ക്കളെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ആരോ നായ്ക്കള്‍ക്ക് വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നു.

Read Also : പി.എഫ്.ഐ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്നത് ഐ.എസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്:എം.എ ബേബി

അതേസമയം, കുട്ടികളുടെ ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നൂറുകണക്കിന് നായ്ക്കളാണ് ഇവിടെയുള്ളത്. ആശുപത്രിയിലെത്തുന്നവര്‍ക്ക് ഇത് ഭീഷണിയുയർത്തുന്നുണ്ട്.

Share
Leave a Comment