Latest NewsKeralaNews

കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണ്: കെ സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണെന്നും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും  മുറക്ക രംഗത്തെത്തുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുധകരാൻ കുറ്റപ്പെടുത്തി.

അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരൻ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button