ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നെസ്‌ലെ പദ്ധതിയിടുന്നത്. നിക്ഷേപങ്ങളുടെ ഭാഗമായി പുതിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ 110 വർഷത്തിലേറെ പാരമ്പര്യമുള്ള കമ്പനിയാണ് നെസ്‌ലെ.
നിലവിൽ, രാജ്യത്തുടനീളം നെസ്‌ലെയ്ക്ക് 9 പ്ലാന്റുകളാണ് ഉള്ളത്. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ നിർമ്മാണ യൂണിറ്റുകൾ കൂടി വിവിധ ഇടങ്ങളിലായി സ്ഥാപിക്കും. പ്രധാനമായും വികസന പ്രവർത്തനങ്ങൾക്കും ബ്രാൻഡ് നിർമ്മാണത്തിനുമാണ് തുക വിനിയോഗിക്കുകയെന്ന് നെസ്‌ലെ അറിയിച്ചിട്ടുണ്ട്.
Also Read: അതിവേഗ ഡെലിവറി സംവിധാനം വിപുലീകരിക്കാനൊരുങ്ങി ആമസോൺ, പുതിയ പട്ടികയിൽ 50 നഗരങ്ങൾ കൂടി ഉൾപ്പെടുത്തി
നിലവിലെ നിക്ഷേപത്തിന് പുറമേ, മുൻപ് മാഗി ന്യൂഡിൽസിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ വൻ തുകയുടെ നിക്ഷേപം നെസ്‌ലെ നടത്തിയിരുന്നു. ഇതിനായി ഗുജറാത്തിലെ സാനന്ദിൽ പ്ലാന്റ് തുറക്കാൻ 700 കോടിയാണ് നിക്ഷേപിച്ചത്.
Post Your Comments