KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍

കോഴിക്കോട്: പതിനാറുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനി കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേരെ പോലീസ് പിടികൂടി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. വാരണാസിയിൽ നിന്ന് ട്രെയിനില്‍ കയറിയ പെൺകുട്ടിയ്ക്ക് ചെന്നൈയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര.

‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം

എന്നാൽ, പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button