ThiruvananthapuramLatest NewsKeralaNattuvarthaNews

ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്‍

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍, പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പി.കെ. സുരേഷിനെതിരേ നടപടി സ്വീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.

പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ലെന്നും പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ലെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഉറപ്പ് നൽകുന്നതായും സുധാകരന്‍ വ്യക്തമാക്കി.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പങ്കാളി വഞ്ചിച്ചു, സ്‌കൂളിലെ അധ്യാപകർ പോലും ലൈംഗികമായി ആക്രമിച്ചു: വിവാദ വെളിപ്പെടുത്തലുമായി സൂര്യ

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്.
പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും ‘അയാൾക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ്‌ കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്.
പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button