ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ സൈൻ ലേൺ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രസർക്കാർ. 10,000 വാക്കുകൾ അടങ്ങിയ സൈൻ ലേൺ ആപ്പ് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
സൈൻ ലേൺ ആപ്പിൽ എല്ലാ വാക്കുകളും ഹിന്ദിയിലോ ഇംഗ്ലീഷിലോ സെർച്ച് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, സൈൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ള പ്രത്യേക ഓപ്ഷനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേൾവി വൈകല്യമുള്ള കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Also Read: ‘ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല’: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്തി
ആംഗ്യഭാഷ നിഘണ്ടുവിലെ വാക്കുകൾക്ക് പുറമേ, ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള എൻസിഇആർടി പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്.
Post Your Comments