ഉപഭോക്താക്കൾക്കായി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ‘ഫെസ്റ്റീവ് ബൊനാൻസ’ എന്ന പേരിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഇന്റർനെറ്റ് ബാങ്കിംഗ്, കൺസ്യൂമർ ഫിനാൻസ്, കാർഡ് രഹിത ഇഎംഐ തുടങ്ങിയ സേവനങ്ങൾക്കും ഓഫറുകൾ ലഭ്യമാകും. ഏകദേശം 25,000 രൂപ വരെയുള്ള വിലക്കിഴിവുകളും ക്യാഷ് ബാക്ക് ഓഫറുകളുമാണ് ഫെസ്റ്റീവ് ബൊനാൻസയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വരെയാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റ് വിഭാഗത്തിലും ആഗോള ആഡംബര ബ്രാൻഡുകളിലും 10 ശതമാനം വരെ വിലക്കിഴിവും ലഭ്യമാണ്. നിലവിൽ, ഉത്സവ സീസണുകൾ പ്രമാണിച്ച് ഫ്ലിപ്കാർട്ട്, ആമസോൺ, മിത്ര, ബിഗ് ബാസ്കറ്റ്, അജിയോ, റിലയൻസ് ഡിജിറ്റൽ, ക്രോമ, സൊമാറ്റോ, സ്വിഗി തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments