Latest NewsIndiaNews

ദരിദ്ര രാജ്യത്തിൽ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയുടെ വളര്‍ച്ച: പ്രശംസിച്ച് എസ് ജയശങ്കർ

ഡൽഹി:  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയെന്നും എന്നാല്‍, ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-യുഎന്‍ പാര്‍ട്ണര്‍ഷിപ്പ് ഇന്‍ ആക്ഷന്‍ പരിപാടിയില്‍ ’75 വര്‍ഷത്തില്‍ ഇന്ത്യ’ എന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പതിനെട്ടാം നൂറ്റാണ്ടില്‍, ആഗോള ജിഡിപിയുടെ നാലിലൊന്ന് ഇന്ത്യയുടേതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൊളോണിയലിസം നമ്മളെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നു,’ എസ് ജയശങ്കര്‍ പറഞ്ഞു.

ഹർത്താൽ ദിനത്തിലെ അതിക്രമം: 1013 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്

ലോകത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും യുഎന്നിന്റെ തത്വങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കാഴ്ചപ്പാടില്‍ ലോകം ഒരു കുടുംബമാണെന്നും വികസനം പൊതുനന്മയാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയശങ്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button