ഒട്ടനവധി വിവാദ ഉള്ളടക്കങ്ങളുമായി ട്രാൻസ്ജെൻ്റർ സൂര്യയുടെ ജീവിതം പുസ്തക രൂപത്തിൽ. ഏഷ്യാനെറ്റിൻ്റെ കോമഡി സ്റ്റാർസിലൂടെ മലയാളികൾക്കു സുപരിചിതയാണ് സൂര്യ ഇഷാൻ. അവളിലേയ്ക്കുള്ള ദൂരം എന്ന ജീവിത കഥയിൽ ലൈംഗിക പീഢനങ്ങളുടെ ,ഭിക്ഷയെടുക്കലുകളുടെ ,കൂലിപ്പണികളുടെയൊക്കെ ഒട്ടനവധി അനുഭവങ്ങൾ സൂര്യ പങ്കുവയ്ക്കുന്നു.
പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ,
തിരുവനന്തപുരം കമലേശ്വരത്താണ് ഞാൻ ജനിച്ചു വളർന്നത്. വഞ്ചിയൂർ സ്കൂളിലാണ് ആദ്യം പഠിച്ചത്. പിന്നീട് സെൻ്റ് ജോസഫ്സ് സ്കൂളിലെത്തി. അവിടെ വെച്ച് എൻ്റെ ശാരീരിക മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സഹപാഠികൾ എന്നെ ചൂഷണം ചെയ്യാൻ തുടങ്ങി. ഒരു അധ്യാപകൻ എൻ്റെ അടുത്ത് ഓരോന്ന് ചെയ്യുന്നതു കണ്ടിട്ടാണ് മറ്റുള്ളവരും ലൈംഗികമായി ചൂഷണം ചെയ്യുവാൻ തുടങ്ങിയത്.. ആശ്രയമില്ലാതായ ഞാൻ പാറ്റൂർ പള്ളി സെമിത്തേരിയിൽ പോയി ഇരിക്കുമായിരുന്നു .. സ്കൂൾ പഠനം അവസാനിച്ചതിനു ശേഷം കൂലിപ്പണിക്കിറങ്ങി.
ജോലി തേടി കോഴിക്കോട് പോകുമ്പോഴാണ് സെക്സ് വർക്കിൻ്റെ മേഖലയിൽ എത്തപ്പെടുന്നത്. കോഴിക്കോടുന്ന് തിരിച്ച് തിരുവനന്തപുരത്തെത്തി മറ്റ് ജോലികൾ തേടി.ജനറൽ പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജോലി കിട്ടി. പട്ടം- കേശവദാസപുരം മേഖലയിൽ കത്ത് വിതരണം നടത്തി വരുമ്പോൾ ,മഹാത്മാഗാന്ധി കോളേജിൽ കത്തുകൾ കൊടുക്കാൻ ചെന്ന എന്നെ അവിടുത്തെ വിദ്യാർത്ഥികൾ ലൈംഗികമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേജ് ഷോ ക ളിൽ പങ്കെടുത്തു വരുന്ന വഴിയാണ് കൈരളി ചാനലിലും ഏഷ്യാനെറ്റിലും എത്തുന്നത്.
കോമഡി സ്റ്റാർ സിലൂടെ താരമായെങ്കിലും ഏഷ്യാനെറ്റ് ഞങ്ങളെപ്പോലുള്ളവർക്ക് പ്രതിഫലം ഒന്നും തന്നിരുന്നില്ലാ. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട എനിക്ക് റോഡ് ഷോയ്ക്ക് ഇറങ്ങേണ്ടി വന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം കൂടെ ഉണ്ടായിരുന്ന പങ്കാളി കമ്യൂണിറ്റിയിൽ പെട്ട ആളുകളെ ലൈംഗികമായി ചൂഷണം ചെയ്തു വഞ്ചിച്ചു.പ്രതിസന്ധികൾക്കിടയിലാണ് ഇഷാൻ കൂടെ എത്തുന്നത്. വിവാഹം കഴിഞ്ഞ് ആഹ്ലാദത്തോടെ കഴിഞ്ഞ ഞങ്ങളുടെ ജീവിതത്തിൽ ക്വീയർ കമ്യൂണിറ്റിയിൽ പെട്ടവർ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തിരുവനന്തപുരത്തെ ക്വീയർ സംഘടന ഇഷാൻ്റെ ജോലികളയിച്ചു ജീവിതം പ്രതിസന്ധിയിലാക്കി.
Post Your Comments