KollamLatest NewsKeralaNattuvarthaNews

പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും വധിക്കാന്‍ ശ്രമം : യുവാവ് പിടിയിൽ

പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന്‍ മകന്‍ അനു മോഹന്‍ (28) ആണ് അറസ്റ്റിലായത്

കൊല്ലം: പ്രണയം നൈരാശ്യത്തിൽ യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന്‍ മകന്‍ അനു മോഹന്‍ (28) ആണ് അറസ്റ്റിലായത്.

Read Also : ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം

വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയാറില്‍ ആണ് സംഭവം. കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയത്തിന്‍റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാളെ പിന്നീട് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button