ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഉപയോഗിച്ചാൽ പലപ്പോഴും യൂട്യൂബിൽ നിന്നും പിടിവീഴാറുണ്ട്. എന്നാൽ, ക്രിയേറ്റർമാർക്ക് ഗംഭീര അപ്ഡേറ്റുമായാണ് യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസ് ഉള്ള പാട്ടുകൾ ഇനി ക്രിയേറ്റർമാർക്ക് വീഡിയോയ്ക്ക് ഉപയോഗിക്കാൻ സാധിക്കും. ‘ക്രിയേറ്റർ മ്യൂസിക്’ എന്ന സംവിധാനത്തിലൂടെയാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക. കൂടാതെ, ഇതിൽ നിന്നും ഇഷ്ടപ്പെട്ട പാട്ടുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ, ക്രിയേറ്റർമാർക്ക് മിതമായ നിരക്കിൽ ക്വാളിറ്റിയുള്ള മ്യൂസിക് ലൈസൻസ് വാങ്ങാൻ സാധിക്കും. കൂടാതെ, ക്രിയേറ്റർ മ്യൂസിക്കിൽ നിന്നുള്ള പാട്ടുകൾ തിരഞ്ഞെടുത്താൽ യൂട്യൂബിൽ നിന്നുള്ള വരുമാനവും കുറയില്ല. നിലവിലെ സംവിധാനം അനുസരിച്ച്, യൂട്യൂബിൽ ഷെയർ ചെയ്യുന്ന വീഡിയോയിലെ പാട്ടിന്റെ ഉടമയ്ക്ക് വരുമാനത്തിന്റെ ഒരു പങ്ക് നൽകേണ്ടതുണ്ട്. പുതിയ അപ്ഡേറ്റിൽ ഓഡിയോ ലൈബ്രറിയിൽ സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളും ലഭ്യമാണ്.
Also Read: പഞ്ചാബ് സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ വക 2000 കോടി രൂപയുടെ പിഴ
Post Your Comments