KeralaLatest NewsNews

മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്

തിരുവനന്തപുരം: മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെ ആണ് ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാർ ആക്രമിച്ചത്. മകള്‍ യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

read also: ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ൽ ഇടംപിടിച്ച് സ്വിഗിയും സൊമാറ്റോയും

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തില്‍ ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

2019ല്‍ ജയകുമാറിന്റെ മകളെ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് ഈ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button