Latest NewsNewsBusiness

മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്: സ്വർണവില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയേക്കും

പുതിയ സംവിധാനത്തിലൂടെ സ്വർണത്തിന്റെ വില റൂബിൾ കറൻസിയിലാണ് നിശ്ചയിക്കുക

സ്വർണത്തിന്റെ വില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് കൃത്രിമമായ സ്വർണവില താഴ്ത്തി നിർത്തുന്ന പ്രവണതയ്ക്കെതിരെയാണ് റഷ്യയുടെ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ‘മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്’ എന്ന പേരിലാണ് പുതിയ വില നിർണയ സംവിധാനം ഏർപ്പെടുത്തുക. കൂടാതെ, പുതിയ സംവിധാനത്തിലൂടെ സ്വർണത്തിന്റെ വില റൂബിൾ കറൻസിയിലാണ് നിശ്ചയിക്കുക. ഇതോടെ, ഔൺസിന് 2,500 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.

മോസ്കോ ആസ്ഥാനമായാണ് ‘മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്’ പ്രവർത്തിക്കുക. റഷ്യ, ബെലറൂസ്, കിർഗിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വില നിർണയ കമ്മിറ്റിയിൽ ഉണ്ടാകും. കൂടാതെ, ഇന്ത്യ, ചൈന, പെറു, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്ക് അംഗത്വം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്വർണം. ഏകദേശം 15 ശതകോടി ഡോളർ വരുമാനം സ്വർണത്തിന്റ കയറ്റുമതിയിലൂടെ റഷ്യയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

Also Read: രാസലഹരി മരുന്നുമായി ടെലിവിഷന്‍ താരം പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button