KeralaLatest NewsIndiaNews

രാജ്യം മുഴുവൻ നടന്ന ഈ വേട്ടയിൽ എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഹർത്താൽ? ഇതൊരു സാമ്പിൾ മാത്രം: വൈറൽ കുറിപ്പ്

തിരുവനന്തപുരം: പോപ്പുലർ‌ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻ.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് ഇന്നലെ നടന്നത്. രാജ്യത്തൊട്ടാകെ നടന്ന റെയ്ഡിൽ നൂറിലധികം നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, രാജ്യം മുഴുവൻ നടന്ന ഈ റെയ്ഡിനെ തുടർന്ന് കേരളത്തിൽ മാത്രം ആണ് ഹർത്താൽ നടക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ ജേക്കബ്.

കേരളത്തിൽ മത ഭീകരവാദം എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. സാധാരണ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ഹർത്താൽ അല്ല ഇതെന്നും, മത ഭീകര സംഘടന നടത്തുന്ന ഹർത്താൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോപ്പുലർ ഫ്രണ്ടിനെ ഇപ്പോൾ പേടിച്ചാൽ തലമുറകൾക്ക് പോലും ഈ നാട് അന്യമാകുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളത്തിന്റെ ഭാവി എന്താകും, കേരളത്തിൽ ഇനി ഒരു നിക്ഷേപം സുരക്ഷിതമാണോ, കേരളത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ, ഇപ്പോഴുള്ള സ്വാതന്ത്ര്യവും, സാമൂഹിക സുരക്ഷയും ഇനിയും അനുഭവിക്കാൻ കഴിയുമോ, സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ കഴിയുമോ, സ്ത്രീകൾക്ക് വിദ്യാഭ്യാസം തുടർന്നും ലഭിക്കുമോ എന്ന് തുടങ്ങി അനവധി ചോദ്യങ്ങളുടെ ഉത്തരമാണ് നാളത്തെ ഹർത്താൽ കഴിയുമ്പോൾ ലഭിക്കുക.. ഒരു മത ഭീകര സംഘടനയുടെ ഓഫീസുകളിലും, ഭീകര സംഘടന നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും, ഭീകര ബന്ധത്തിന്റെയും, കള്ളപ്പണ ഇടപാടിന്റെയും പേരിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് നാളെ കേരളത്തിൽ ഹർത്താൽ ആഹ്വാനം..!
രാജ്യം മുഴുവൻ നടന്ന ഈ തീവ്രവാദ വേട്ടയിൽ എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഹർത്താൽ എന്നത് ചിന്തിക്കുമ്പോൾ തന്നെ മനസിലാകും കേരളത്തിൽ മത ഭീകരവാദം എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നത്.

കേരളം മുഴുവൻ നിശ്ചലമാക്കാൻ തക്ക ശക്തി തങ്ങൾക്കായി എന്ന് ഈ മതഭീകര സംഘടനകൾക്ക് തന്നെ മനസിലായത് കൊണ്ടാകും ഈ ഹർത്താൽ ആഹ്വാനം. ഭീകര പ്രവർത്തനത്തിനെതിരെ ഇന്ന് റെയ്ഡ് നടന്നപ്പോൾ കേരളത്തിലെ മതേതരതയുടെ മുഖം മൂടിയണിഞ്ഞ ജനപ്രതിനിധികളും, മാധ്യമങ്ങളും റെയ്ഡിനെതിരെ രംഗത്ത് വന്നത് ഈ ഭീകര സംഘടനയുടെ വേരുകൾ എവിടെ വരെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ്.
ഭീകര സംഘടന നാളെ നടത്തുന്ന ഈ ഹർത്താൽ എന്നത് ഒരു സാമ്പിൾ മാത്രമാണ്. നാളത്തെ ഹർത്താൽ ഭാഗീകമായി പോലും ജയിച്ചാൽ പിന്നീട് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം പോലുള്ള ദിവസങ്ങളിൽ വരെ ഇവർ ഇവിടെ ഹർത്താൽ നടത്തിയേക്കാം.
ദേശീയ പതാക വാഹനത്തിൽ വെച്ചതിന്റെ പേരിൽ മതതീവ്രവാദികൾ ഒരു സിനിമ പ്രവർത്തകനെ കേരളത്തിൽ ആക്രമിച്ചത് ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു എന്നോർക്കണം.

നാളത്തെ ഹർത്താൽ കേരളത്തിന്റെ ഭാവി നിശ്ചയിക്കും എന്നുറപ്പാണ്. കേരള പൊലീസിനെ അറിയിക്കാതെ എന്തുകൊണ്ടാണ് കേന്ദ്ര സേനയെ ഇറക്കി റെയ്ഡ് നടത്തിയത് എന്നത് എല്ലാവർക്കുമറിയാം. ഇതൊക്കെ കൊണ്ട് തന്നെ നാളത്തെ ഹർത്താലിൽ ഇവർക്കെതിരെ പൊലീസ് നടപടി ഒന്നും ഉണ്ടാകും എന്ന് കരുതുക വയ്യ. സാധാരണ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ഹർത്താൽ അല്ല ഇത്. മത ഭീകര സംഘടന നടത്തുന്ന ഹർത്താൽ ആണ്. ഇവരെ ഇപ്പോൾ പേടിച്ചാൽ നമുക്ക് മാത്രമല്ല, തലമുറകൾക്ക് പോലും ഈ നാട് അന്യമാകും. ഭീരുക്കൾ ആയി ഇരുന്നിട്ട് നരേന്ദ്ര മോഡി ഭീകര സംഘടനകൾക്ക് എതിരെ എന്ത് ചെയ്തു, അമിത് ഷാ എന്ത് ചെയ്തു എന്ന് വിമർശനം ഉയർത്തിയിട്ട് കാര്യമില്ല. ഭരണാധികാരികൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഇനി ചെയ്യേണ്ടത് പൊതുസമൂഹം ആണ്. രാജ്യത്തെ രക്ഷിക്കാൻ ആയുധം ഒന്നും എടുക്കേണ്ട, മറിച്ച് ഇതുപോലുള്ള അവസരങ്ങളിൽ ജനാധിപത്യപരമായ മാർഗത്തിലൂടെ ശക്തമായി പ്രതികരിച്ചാൽ മാത്രം മതി..

shortlink

Related Articles

Post Your Comments

Related Articles


Back to top button