Latest NewsNewsBusiness

ആഗോള തലത്തിൽ ടൂറിസം മേഖലയുടെ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, വരുമാനം വർദ്ധിക്കാൻ സാധ്യത

കോവിഡ് കാലയളവിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു

ആഗോള തലത്തിൽ ടൂറിസം മേഖലയുടെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് പ്രതിസന്ധി കാലയളവിൽ ടൂറിസം മേഖല കനത്ത തിരിച്ചടി നേരിട്ടെങ്കിലും വരും വർഷങ്ങളിൽ വൻ മുന്നേറ്റത്തിനാണ് രാജ്യം തയ്യാറെടുപ്പുകൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര വരുമാനത്തിൽ വലിയൊരു പങ്ക് ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 2030 ഓടെ ടൂറിസം മേഖലയിൽ നിന്നുള്ള സംഭാവന 250 ബില്യൺ ഡോളറായാണ് വർദ്ധിക്കുക. ത്രിദിന ദേശീയ ടൂറിസം കോൺഫറൻസിന്റെ സമാപന യോഗത്തിലാണ് ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ടൂറിസം രംഗത്തെ കുറിച്ചുള്ള പ്രത്യാശ പ്രകടിപ്പിച്ചത്.

കോവിഡ് കാലയളവിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. ഇത് ടൂറിസം മേഖലയിൽ കനത്ത നഷ്ടം സൃഷ്ടിക്കാൻ കാരണമായി. വിദേശ വിനോദ സഞ്ചാരികൾക്ക് പുറമേ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും അക്കാലയളവിൽ കുറഞ്ഞിരുന്നു. ഏറ്റവും അധികം നഷ്ടം നേരിട്ട ടൂറിസം രംഗത്തിന്റെ തിരിച്ചുവരവിനായി എല്ലാ സംസ്ഥാനങ്ങളും പരമാവധി ശ്രമങ്ങൾ നടത്തണമെന്നും ത്രിദിന ദേശീയ ടൂറിസം കോൺഫറൻസ് ആവശ്യപ്പെട്ടു.

Also Read: കോമഡി-ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button