എ.എം നീഡ്സിനെ ഏറ്റെടുത്ത് ഫാം ഫ്രഷ് സോൺ. ഏറ്റെടുപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 15.95 കോടി രൂപയാണ് ഇടപാട് മൂല്യം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത പ്രമുഖ പാൽ വിൽപ്പന ആപ്പാണ് ഫാം ഫ്രഷ് സോൺ.
ഏകദേശം രണ്ടായിരത്തിലധികം കർഷകരാണ് ഫാം ഫ്രഷ് സോണിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. പാൽ കറന്നതിനു ശേഷം 16 മണിക്കൂറിനുള്ളിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് ഫാം ഫ്രഷ് സോണിന്റേത്. ഇന്ത്യയിലെ 5 നഗരങ്ങളിലാണ് ഫാം ഫ്രഷ് സോണിന്റെ സേവനം ലഭിക്കുന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍
പുതിയ കൂട്ടുകെട്ടിലൂടെ വരും വർഷങ്ങളിൽ മികച്ച ലാഭം നേടാൻ കഴിയുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. എ.എം നീഡ്സ് 2019 ലാണ് സ്ഥാപിതമായത്. സുജിത് സുധാകരനും രഞ്ജിത് ബാലനുമാണ് സ്ഥാപകർ.
Post Your Comments